തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ ആധാരത്തിന്റെ പകർപ്പുകൾ ഓൺലൈനായി നൽകുന്നതിനുള്ള സൗകര്യം നിലവിൽ വന്നു. https://Pearl.registration.Kerala.gov.in എന്നപോർട്ടലിലെ 'Certificate' മെനുവിലൂടെ ആധാരപകർപ്പുകൾക്കുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. ആവശ്യമായ ഫീസ് ഓൺലൈൻ വഴി അടച്ച് സമർപ്പിക്കുന്ന അപേക്ഷകളുടെയടിസ്ഥാനത്തിൽ ബന്ധപ്പെട്ട സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും ഡിജിറ്റൽ ഒപ്പ് രേഖപ്പെടുത്തിയ ആധാരത്തിന്റെ പകർപ്പുകൾ തയ്യാറാക്കും. ഈ ഡിജിറ്റൽ പകർപ്പുകൾ അപേക്ഷകന് ഡൗൺലോഡ് ചെയ്‌തെടുക്കാവുന്ന രീതിയിൽ 'PEARL' സംവിധാനത്തിൽ മാറ്റം വരുത്തിയതായി രജിസ്‌ട്രേഷൻ ഇൻസ്‌പെക്ടർ ജനറൽ അറിയിച്ചു.