വീണ്ടും ജനവാസ മേഖലയിലിറങ്ങി അരിക്കൊമ്പൻ; മഴ മേഘങ്ങൾ കാരണം സിഗ്നൽ കിട്ടുന്നതില്‍ തടസം

ഇടുക്കി: അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിലിറങ്ങി. ഇന്നലെ രാത്രി ഹൈവേസ് ഡാമിന് സമീപമാണ് കൊമ്പനിറങ്ങിയത്. തമിഴ്നാട്ടിലെ ഹൈവേസ് ഡാമിന് സമീപം കൃഷി നശിപ്പിക്കാൻ അരിക്കൊമ്പൻ ശ്രമിച്ചു. പിന്നാലെ തൊഴിലാളികളും വനപാലകരും ചേർന്ന് ആനയെ കാട്ടിലേക്ക് തുരത്തുകയായിരുന്നു. തമിഴ്നാട് വന മേഖലയിലാണ് അരിക്കൊമ്പൻ ഇപ്പോഴുള്ളത്. അതേസമയം, മഴ മേഘങ്ങൾ കാരണം ഇപ്പോള്‍ അരിക്കൊമ്പന്‍റെ സിഗ്നൽ ലഭിക്കുന്നില്ല