വിനീത് ശ്രീനിവാസന്റെ പേരില്‍ ‘ബ്ലുടിക്ക്’ തട്ടിപ്പ്; കൈയോടെ പിടികൂടി താരം!!

നടന്‍, ഗായകന്‍, സംവിധായകന്‍ എന്നിങ്ങനെ മലയാള സിനിമയില്‍ നിരവധി മേഖലകളില്‍ സജീവമാണ് വിനീത് ശ്രീനിവാസന്‍. പാട്ടായാലും സിനിമയായാലും ഫാന്‍സിനെ കയ്യിലെടുക്കാന്‍ വിനീതിന് തന്റേതായ മിടുക്കുണ്ട്. സംവിധാനം ചെയ്ത ഓരോ ചിത്രവും കാലാകാലങ്ങളില്‍ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടി.

വിനീതിന് സ്വന്തമായി മെനഞ്ഞെടുത്ത പ്രശസ്തിയും കഴിവും ഉള്ളതിനാല്‍ തന്നെ ആ പേര് മറ്റൊരാള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല. വര്‍ഷങ്ങളായി വിനീതിന്റെ പേരില്‍ വിലസിയ ആളെ അദ്ദേഹം തന്നെ കയ്യോടെ പൊക്കിയിരിക്കുകയാണിപ്പോള്‍. ശേഷം ആരാധകര്‍ക്കായി ഒരു പോസ്റ്റ് ഇന്‍സ്റ്റഗ്രാമിലിട്ടു.വിനീത് ശ്രീനിവാസന്റെ പേരില്‍ ആരെങ്കിലും ട്വിറ്ററില്‍ ഒരു ബ്ലൂ ടിക്ക് അക്കൗണ്ട് കണ്ടെങ്കില്‍ ജാഗ്രതൈ. അത് വിനീത് ശ്രീനിവാസനല്ല, മറ്റൊരാള്‍ ഏറെ നാളുകളായി ഈ അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കുകയായിരുന്നു.

ഇത്തരത്തില്‍ തന്റെ പേരില്‍ അക്കൗണ്ട് നടത്തുന്നതില്‍ നിന്നും പിന്‍വാങ്ങണമെന്ന് അയാളോട് പറഞ്ഞതായി വിനീത് ശ്രീനിവാസന്‍ അറിയിച്ചു. അയാളത് അനുസരിക്കുമെന്നു പ്രതീക്ഷിക്കുന്നതായും എല്ലാവരും ഈ സന്ദേശം കൈമാറണമെന്നും വിനീത് ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ വ്യക്തമാക്കി.