ജില്ലയിലെ പ്രിന്റിംഗ് പ്രസ്സ് ഉടമകൾ ആർ.എൻ.ഐ പോർട്ടലിൽ അക്കൗണ്ട് തുടങ്ങണം.

1867ലെ പി.ആർ.ബി നിയമപ്രകാരമുള്ള ടൈറ്റിൽ വെരിഫിക്കേഷനും ഡിക്ലറേഷനും ഡിജിറ്റലൈസ് ആകുന്നതിന്റെ ഭാഗമായി രജിസ്ട്രാർ ഫോർ ന്യൂസ് പേപ്പർ ഫോർ ഇന്ത്യ (RNI)യുടെ പോർട്ടലിൽ തിരുവനന്തപുരം ജില്ലയിലെ എല്ലാ പ്രിന്റിംഗ് പ്രസുകളുടെയും ഉടമസ്ഥർ അക്കൗണ്ട് തുടങ്ങണമെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 0471-2731210 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. പോർട്ടൽ ഈ മാസം പ്രവർത്തനസജ്ജമാകും.