ആറ്റിങ്ങൽ: തച്ചൂർക്കുന്ന് അനന്തമംഗലം വീട്ടിൽ സി ഹരികുമാർ അന്തരിച്ചു. 54 വയസ്സായിരുന്നു. സംസ്കാരം വിദേശത്തുള്ള മകൻ വന്നതിനുശേഷം നടക്കും.
ആറ്റിങ്ങൽ കിഴക്കേ നാലുമുക്കിലെ പ്രസിദ്ധമായിരുന്ന നാഷണൽ ഹോട്ടൽ ഉടമ ചെല്ലപ്പൻപിള്ളയുടെയും സരോജനി അമ്മയുടെയും മകനാണ് ഹരികുമാർ.
വലിയകുന്ന് താലൂക്ക് ആശുപത്രിയിലെ കാന്റീൻ നടത്തുകയായിരുന്നു ഹരി.
ഇന്നലെ രാത്രി ഒമ്പതര മണിയോടെ വീട്ടിൽ വച്ച് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞുവീണു.
വലിയകുന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ആറ്റിങ്ങൽ സിഎസ്ഐ സ്കൂൾ അധ്യാപിക ഗീതഹരിയാണ് ഭാര്യ.
ഹരിത, ഹരിജിത് ( ഗൾഫ് ) എന്നിവരാണ് മക്കൾ.
ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ അവിനാഷാണ് മരുമകൻ.