കർണാടകയിൽ ഭരണമുറപ്പിച്ച് കോൺഗ്രസിന്റെ മുന്നേറ്റം. വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ കോൺഗ്രസ് ലീഡിൽ കേവലഭൂരിപക്ഷം കടന്നു. 131 സീറ്റിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 113 സീറ്റുകളാണ്. ഡി കെ ശിവകുമാറിന്റെ തന്ത്രങ്ങൾ ഫലം കണ്ടുവെന്ന സൂചനകളാണ് ലഭിക്കുന്നത്.
46 ശതമാനം വോട്ടുകൾ കോൺഗ്രസ് ഇതിനോടകം നേടിക്കഴിഞ്ഞു. രണ്ടാം സ്ഥാനത്തുള്ള ബിജെപി 66സീറ്റുകളിലാണ് മുന്നിട്ട് നിൽക്കുന്നത്. ജെഡിഎസ് 22 സീറ്റിലും മറ്റുള്ളവർ 5 സീറ്റിലും മുന്നിട്ട് നിൽക്കുന്നുണ്ട്. കോൺഗ്രസ് പാളയങ്ങൾ ഇതിനോടകം തന്നെ ആഘോഷം ആരംഭിച്ചിട്ടുണ്ട്. അതേസമയം ബിജെപി കേന്ദ്രങ്ങൾ നിരാശയിലാണ്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കിലോമീറ്ററുകൾ നീണ്ട റോഡ് ഷോയും അമിത് ഷായുടെ ക്യാമ്പ് ചെയ്തുള്ള പ്രചാരണവുമൊക്കെ ഏശാതെ വന്നതോടെ നിശബ്ദരാണ് ബിജെപി അണികൾ. അതേസമയം സംസ്ഥാനത്ത് നിർണായകമാകാൻ ഒരുങ്ങുകയാണ് ജെഡിഎസ്. 29 സീറ്റുകളിലാണ് അവർ മുന്നിട്ട് നിൽക്കുന്നത്. ജെഡിഎസിനെ ഒപ്പം നിർത്താനുള്ള നീക്കം കോൺഗ്രസ് തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്