മാങ്ങ വാങ്ങി പണം നൽകാതെ പൊലീസുകാരൻ മുങ്ങിയെന്ന് കടയുമയുടെ പരാതി; രണ്ടുദിവസത്തിനകം നടപടി ഉണ്ടാകുമെന്ന് നെടുമങ്ങാട് ഡിവൈഎസ്‌പി കെ.ബൈജുകുമാർ .

പോത്തൻകോട് സ്റ്റേഷനിൽ നടത്തിയ തിരിച്ചറിയൽ 
പരേഡിൽ കടയുടമ ഒരു പൊലീസുകാരനെ തിരിച്ചറിഞ്ഞതായി 
സൂചന.

മൊബൈൽ ടവർ ലൊക്കേഷൻ പരിശോധനയിൽ ഈ 
ദിവസങ്ങളിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന പൊലീസുകാരൻ വിഐ പി 
ഡ്യൂട്ടിയിലായിരുന്നു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പേരു പറഞ്ഞ് മാങ്ങ വാങ്ങി 
പണം നൽകാതെ പൊലീസുകാരൻ മുങ്ങിയെന്ന പരാതിയിൽ രണ്ടുദിവസത്തിനകം നടപടി 
ഉണ്ടാകുമെന്ന് നെടുമങ്ങാട് ഡിവൈഎസ്‌പി കെ.ബൈജുകുമാർ പറയുന്നുവെങ്കിലും 
പ്രശ്നം പരിഹരിക്കുക അത്ര എളുമല്ലന്നാണ് സൂചന. സംഭവം വിവാദമായതോടെ റൂറൽ 
എസ്‌പി ഡി. ശിൽപ നെടുമങ്ങാട് ഡിവൈഎസ്‌പിയോട് ഉടൻ റിപ്പോർട്ട് 
ആവശ്യപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തിൽ അദ്ദേഹം ഇന്ന് വിശദമായി 
റിപ്പോർട്ട്് കൈമാറും.രണ്ടുദിവസം മുൻപ് പോത്തൻകോട് സ്റ്റേഷനിൽ വച്ചു നടത്തിയ തിരിച്ചറിയൽ 
പരേഡിൽ കടയുടമ ജി.മുരളീധരൻ നായർ ഒരു പൊലീസുകാരനെ തിരിച്ചറിഞ്ഞതായി 
പറയുന്നു. കഴിഞ്ഞ മാസം 18 നോ 19നോ ആണ് കാക്കി പാന്റ്‌സ് ധരിച്ചയാൾ 
പൊലീസുകാരനെന്നു പറഞ്ഞ് 5 കിലോ മാങ്ങ വാങ്ങി മടങ്ങിയതെന്നാണ് കടയുടമ 
നൽകിയിട്ടുള്ള മൊഴി. എന്നാൽ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ഈ 
ദിവസങ്ങളിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന പൊലീസുകാരൻ വിഐ പി 
ഡ്യൂട്ടിയിലായിരുന്നു. വീണ്ടും വിശദമായി ചോദിച്ചപ്പോൾ 17ന്്് ആയിരിക്കും 
സംഭവം നടന്നതെന്ന് കടയുടമ ഉറപ്പിച്ചു പറഞ്ഞു. എന്നാൽ സ്റ്റേഷനിൽ 
ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരൻ ഈ ദിവസം പുറത്തു പോയിട്ടില്ല എന്ന് 
സ്റ്റേഷൻ സി സി ടി വി പരിശോധിച്ചപ്പോൾ മനസിലായി. അതാണ് പൊലീസിനെ 
കുഴയ്ക്കുന്നത്. കൂടാതെ മഫ്ടിയിലാണ് പൊലീസുകാരൻ കടയിൽ എത്തിയിരിക്കുന്നത്. 
എന്നാൽ വിവാദ പൊലീസുകാരൻ അന്ന് യൂണിഫോമിലാണ് ഡ്യൂട്ടിക്ക് എത്തിയത്.

രണ്ടാഴ്ചയ്ക്കു ശേഷമാണ് പോത്തൻകോട് സിഐയോട് കടയുടമ വിവരം പറഞ്ഞത്. 
പൊലീസുകാരെ കടയിൽ കൊണ്ടുപോയപ്പോഴും തിരിച്ചറിയൽ പരേഡ് നടത്തിയപ്പോഴും ഒരു 
പൊലീസുകാരനെയാണ് ചൂണ്ടിക്കാണിച്ചത്. സാക്ഷികളായെത്തിയവരും അത് 
ശരിവയ്ക്കുകയായിരുന്നു. പോത്തൻകോട് കരൂരിലാണ് കഴക്കൂട്ടം അസിസ്റ്റന്റ് 
കമ്മീഷണറുടെയും പോത്തൻകോട് സിഐയുടെയും പേരു പറഞ്ഞു പൊലീസുകാരൻ മാങ്ങ വാങ്ങി
 കബളിപ്പിച്ചത്. കാഞ്ഞിരപ്പള്ളിയിൽ പച്ചക്കറികടയിൽ നിന്നും മാങ്ങ മോഷ്ടിച്ച
 സിവിൽ പൊലീസ് ഓഫീസറെ ആഭ്യന്തര വകുപ്പ് പിരിച്ചു വിട്ടു 
മാസങ്ങൾക്കുള്ളിലാണ് അടുത്ത സംഭവം. അഞ്ചു കിലോ മാങ്ങ വാങ്ങിയ ശേഷം 
കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറും പോത്തൻകോട് സിഐയും ഗൂഗിൾ പേ വഴി പണം 
നൽകുമെന്നറിയിച്ചിട്ടാണ് പൊലീസുകാരൻ പോയയത്.

പോത്തൻകോട് സിഐയും എസ്‌ഐയും കടയിൽ നിന്ന് സാധനങ്ങൾ വാങ്ങാറുള്ളതിനാൽ 
കടയുടമയ്ക്കു ആദ്യം സംശയം തോന്നിയില്ല. ദിവസങ്ങൾ കഴിഞ്ഞിട്ടും പണം 
അക്കൗണ്ടിൽ എത്താത്തതിനാൽ പോത്തൻകോട് സിഐയോട് കാര്യം പറഞ്ഞു. ഇതോടെ തന്റെ 
പേര് പറഞ്ഞു തട്ടിപ്പ് നടത്തിയ ആളെ കണ്ടെത്തണമെന്ന് സിഐ തീരുമാനിച്ചു. 
ഇക്കാര്യം പുറത്തു വിടാതെ ഡ്യൂട്ടിയുടെ ഭാഗമായി ഓരോ പൊലീസുകാരെയും 
കടയിലെത്തിച്ചു. അതിലൊരാളെ കടയുടമ തിരിച്ചറിഞ്ഞു. വിവരം രഹസ്യമായി തന്നെ 
സിഐയെ അറിയിച്ചു. സിഐയുടെ നിർദ്ദേശപ്രകാരം കടയുടമ പരാതി നൽകി പൊലീസ് 
കേസെടുത്തു.
കാഞ്ഞിരപ്പള്ളിയിലെ സംഭവം
കഴിഞ്ഞ സെപ്റ്റംബർ 28നായിരുന്നു. പൊലീസുകാരനായ ഷിഹാബ് ഡ്യൂട്ടി കഴിഞ്ഞ് 
മടങ്ങുന്ന വഴിയിൽ മുണ്ടക്കയത്തെ പഴക്കടയിൽ വച്ച് മാങ്ങ മോഷ്ടിച്ചത്. 
സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നതോടെ ഷിഹാബിനെതിരെ പൊലീസ് 
കേസെടുത്തിരുന്നു. എന്നാൽ പഴക്കടക്കാരൻ പരാതിയില്ലെന്ന് അറിയിച്ചതോടെ കോടതി
 കേസ് തീർപ്പാക്കുകയായിരുന്നു. പൊലീസ് വകുപ്പിനാകെ മാങ്ങാ മോഷണ കേസ് 
നാണക്കേടുണ്ടാക്കിതിനെ തുടർന്ന് ഇടുക്കി എആർ ക്യാംപിലെ സിപിഒ കൂട്ടിക്കൽ 
പുതുപ്പറമ്പിൽ പി.വി. ഷിഹാബിനെ സേനയിൽ നിന്നും പിരിച്ചു വിടുകയും ചെയ്തു.
ഇടുക്കി ജില്ലാ പൊലീസ് മേധാവിയാണ് നടപടി സ്വീകരിച്ചത്. മാങ്ങ 
മോഷ്ടിച്ചിട്ടില്ലെന്ന മറുപടിയാണ് ശിഹാബ് നൽകിയത്. ഷിഹാബിന്റെ വിശദീകരണം 
തൃപ്തികരമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് എസ്‌പി 
വിയു കുര്യാക്കോസ് അറിയിച്ചിരുന്നു.