കേരളത്തില്‍ സ്ഥിര താമസമാക്കിയ വിദേശ വനിതയുടെ വസ്തു സംബന്ധമായ പ്രശ്‌നം കരുതലും കൈത്താങ്ങും അദാലത്തില്‍ തത്സമയം പരിഹരിച്ച് മന്ത്രിമാര്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാങ്ങിയ വസ്തുവിലാണ് പോക്കുവരവിന് ഉത്തരവായത്. 2015 ലാണ് എസ്തര്‍ മാര്‍ക്കര്‍ എന്ന വിദേശ വനിത പട്ടം രജിസ്ട്രാര്‍ ഓഫീസില്‍ ചെറുവയ്ക്കല്‍ വില്ലേജിലുള്ള വസ്തു ആധാരം ചെയ്തത്. എന്നാല്‍ ചില തടസങ്ങള്‍ കാരണം കരം തീര്‍പ്പാക്കാന്‍ കഴിഞ്ഞില്ല. ഏറെ പ്രതീക്ഷയോടെയാണ് എസ്തര്‍ അദാലത്തിലേക്ക് പരാതിപ്പെടുന്നത്. അദാലത്തു വേദിയില്‍ മന്ത്രിമാരുടെ അടുത്ത് പ്രശ്‌ന പരിഹാരത്തിന് നില്‍ക്കുമ്പോഴും പ്രതീക്ഷ കൈവിട്ടില്ല. രേഖകള്‍ പരിശോധിച്ച് റീസര്‍വ്വ നം. 119/1 ല്‍ നിന്ന് മാത്രമായി 02.45 ആര്‍ വസ്തു, 21956-ാം നം. തണ്ടപ്പേരില്‍ വില്ലേജ് ഓഫീസര്‍ മുഖാന്തിരം പോക്കുവരവ് ചെയ്ത് കരം ഒടുക്കി നല്‍കാന്‍ അദാലത്തില്‍ ഉത്തരവായി. തന്റെ ഏറെകാലത്തെ പ്രശ്‌നം പരിഹരിച്ച സന്തോഷത്തിലാണ് വിദേശ വനിത മടങ്ങിയത്.