യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സംസ്ഥാനത്ത് ചില ട്രെയിനുകൾ റദ്ദാക്കി, യാത്രകള്‍ വെട്ടിച്ചുരുക്കി

തിരുവനന്തപുരം: ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം. മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനുമിടയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചില ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകൾക്ക് നിയന്ത്രണമുണ്ടെന്നും ഇന്ത്യൻ റെയിൽവെ അറിയിച്ചു.

 റദ്ദാക്കിയ ട്രെയിനുകള്‍ 


1. എറണാകുളം - ഗുരുവായൂർ എക്സ്പ്രസ് മെയ് എട്ടിനും പതിനഞ്ചിനും റദ്ദാക്കി.

2. കൊല്ലം - എറണാകുളം മെമു എക്സ്പ്രസ് നാളെ മുതൽ മെയ് 31 വരെ ഭാഗികമായി റദ്ദാക്കി.

   ട്രെയിനുകൾക്ക് നിയന്ത്രണം

1. ഈ മാസം 15ന് നിലമ്പൂർ - കോട്ടയം ട്രെയിൻ അങ്കമാലി വരെ മാത്രം.

2. മെയ് 8,15 തീയതികളിൽ കണ്ണൂർ - എറണാകുളം എക്സ്പ്രസ് തൃശ്ശൂർ വരെ മാത്രം.

3. മെയ് 8,15 തീയതികളിൽ തിരുവനന്തപുരം - ഗുരുവായൂർ ഇന്റർസിറ്റി എറണാകുളം വരെ മാത്രം.

4. മെയ് 9,16 തീയതികളിൽ ഗുരുവായൂർ - തിരുവനന്തപുരം ഇന്റർസിറ്റി എറണാകുളത്ത് നിന്ന് പുറപ്പെടും.

5. മെയ് 8,15 തീയതികളിലെ പുനലൂർ - ഗുരുവായൂർ എക്സ്പ്രസ് കോട്ടയം വരെ മാത്രേ സര്‍വ്വീസ് നടത്തൂ.

6. മെയ് 15ന് വഞ്ചിനാട് എക്സ്പ്രസ് തൃപ്പൂണിത്തുറ വരെ വരെ മാത്രേ സര്‍വ്വീസ് നടത്തൂ.

7. എറണാകുളം കൊല്ലം മെമു മെയ് 30 വരെ കായംകുളം വരെ മാത്രേ സര്‍വ്വീസ് നടത്തൂ.