അറബിക്കടലിലൂടെ ലഹരി വസ്തുകള്‍ കടത്താന്‍ ഉപയോഗിച്ച മദര്‍ഷിപ്പ് മുങ്ങിയെന്ന് സ്ഥിരീകരണം.

കൊച്ചി. അറബിക്കടലിലൂടെ ലഹരി വസ്തുകള്‍ കടത്താന്‍ ഉപയോഗിച്ച മദര്‍ഷിപ്പ് മുങ്ങിയെന്ന് സ്ഥിരീകരണം. നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.നാവികസേനയ്ക്കു മുന്നില്‍ വച്ചാണ് മദര്‍ഷിപ്പ് മുങ്ങിയത്. ഇറാനിലെ ചാന്പാര്‍ പോര്‍ട്ടില്‍നിന്നും സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു ബോട്ട് പുറപ്പെട്ടിട്ടുണ്ടെന്നും ഇതില്‍ മയക്കുമരുന്നുണ്ടെന്നും എന്‍സിബിക്ക് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. ഓട്ടോമാറ്റിക് ഇന്‍ഡിക്കേറ്റ് സിസ്റ്റത്തിലൂടെ ബോട്ടിന്റെ നീക്കം തിരിച്ചറിഞ്ഞ നാവികസേന പിന്തുടര്‍ന്നതോടെയാണ് മദര്‍ഷിപ്പ് മുക്കി ഇതിലുണ്ടായിരുന്നവര്‍ കടന്നുകളഞ്ഞത്. ഈ ഷിപ്പ് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. കൂടുതല്‍ മയക്കുമരുന്ന് ഉടന്‍ പിടിച്ചെടുക്കുമെന്നും എന്‍സിബി അറിയിച്ചു. ഏഴ് പേര്‍ ബോട്ടിലുണ്ടായിരുന്നതായാണ് വിവരം. ഇതില്‍ ഒരാള്‍ പിടിയിലായിട്ടുണ്ട്. മറ്റുള്ളവര്‍ സ്പീഡ് ബോട്ടില്‍ രക്ഷപ്പെട്ടു. ഇവര്‍ക്കായി തെരച്ചില്‍ നടത്തിവരികയാണ്. കൂടുതല്‍ മയക്കുമരുന്ന് ഉടന്‍ പിടിച്ചെടുക്കുമെന്ന് എന്‍സിബി അറിയിച്ചു.