വിപണിയിൽ ആശ്വാസം; സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. രണ്ട് ദിവസം തുടർച്ചയായി മാറ്റമില്ലാതെ തുടർന്നിരുന്ന വിലയാണ് ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 2400 രൂപ കുറഞ്ഞു. ഇതോടെ വീണ്ടും സ്വർണം 45,000 ത്തിന് താഴേക്ക്എത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44800 രൂപയാണ്.കഴിഞ്ഞ മൂന്ന് ദിവസങ്ങളായി 45040 രൂപയാണ് രേഖപ്പെടുത്തിയിരുന്നത്. അതുകൊണ്ടുതന്നെ ഇന്നത്തെ വിലക്കുറവ് ആശ്വാസകരമാണ്. ഈ മാസം ഒന്നിന് സ്വര്‍ണവില 44560 രൂപയായിരുന്നു. പിന്നീട് 45760 രൂപ വരെ ഉയര്‍ന്നു. ഇപ്പോള്‍ വീണ്ടും 45000ത്തില്‍ താഴെയാണ് വ്യാപാരം നടക്കുന്നത്.