വി മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചത്
പരശുറാം എക്സ്പ്രസിന് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ് അനുവദിച്ച റെയിൽവേ മന്ത്രാലയത്തിൻ്റെ നടപടിയെ സന്തോഷപൂർവം സ്വാഗതം ചെയ്യുന്നു.
ആയിരങ്ങൾ ആശ്രയിക്കുന്ന ചിറയിൻകീഴ് സ്റ്റേഷനിൽ പല എക്സ്പ്രസ് ട്രെയിനുകൾക്കും സ്റ്റോപ്പില്ലെന്ന പ്രദേശവാസികളുടെ പരാതി കേന്ദ്ര റയിൽവേ മന്ത്രി ശ്രീ.അശ്വിനി വൈഷ്ണവ് ജിയെ നേരിട്ട് അറിയിച്ചിരുന്നു. യാത്രക്കാർ വർക്കല സ്റ്റേഷനെ ആശ്രയിക്കേണ്ടി വരുന്നു എന്നിരിക്കെ യാത്രാദുരിതത്തിന്
അറുതിവരുത്താൻ അനുഭാവപൂർവം ഇടപെടുമെന്ന് ബഹു. മന്ത്രി ഉറപ്പ് നൽകിയിരുന്നു.
ഇന്നത് യാഥാർത്ഥ്യമാകുമ്പോൾ ചിറയിൻകീഴ് നിവാസികൾക്ക് വേണ്ടി അദ്ദേഹത്തെ സ്നേഹവും നന്ദിയും അറിയിക്കുന്നു. റെയിൽവേ സ്റ്റേഷൻ്റെ അടിസ്ഥാന സൗകര്യവികസനത്തിലും മന്ത്രാലയ ഇടപെടൽ ഉടൻ പ്രതീക്ഷിക്കാം.