സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

തിരുവനന്തപുരം .സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ആർ‌എസ്എസ് പ്രവർത്തകനായ കരുമംകുളം സ്വദേശി ശബരിയാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് ഇയാളെ വീട്ടിൽ നിന്ന് ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തത്. ആശ്രമം കത്തിച്ച ദിവസം ശബരി നേരിട്ടെത്തിയതായി കണ്ടെത്തിയിരുന്നു. നേരത്തേ അറസ്റ്റിലായ മൂന്നാംപ്രതി കൃഷ്ണകുമാറിൽ നിന്നാണ് ശബരിയെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് ഇയാൾ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. 2018 ലാണ് ആശ്രമത്തിനു മുന്നിലെ വാഹനവും ആശ്രമത്തിന്റെ ചില ഭാഗങ്ങളും കത്തി നശിച്ചത്.