വാഹന പരിശോധനക്കിടെ സ്കൂട്ടറിൽ ഹെൽമറ്റ് ഇല്ലാതെ വന്ന യുവാവ് ആദ്യം ചീറിപാഞ്ഞ് രക്ഷപ്പെട്ടു. എന്നാൽ പിന്നീട് ഈ വാഹനം എം വി ഡി പിടികൂടുകയായിരുന്നു. വാഹന പരിശോധനയ്ക്കിടെ വാഹനം നിർത്താതെ വെട്ടിച്ചു കടന്ന യുവാവിനെ എം വി ഡി തന്ത്രപൂർവമാണ് പിടികൂടിയത്. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് 5000 രൂപ പിഴയും, ലൈസൻസ് ഇല്ലാത്ത വ്യക്തിക്ക് വാഹനം ഓടിക്കാൻ നൽകിയതിന് വാഹന ഉടമയ്ക്ക് 5000 രൂപ പിഴയും, വാഹനം നിർത്താതെ പോയതിന് 1000 രൂപ പിഴയും, ഹെൽമറ്റ് ധരിക്കാത്തതിന് 500 രൂപയും ആണ് എം വി ഡി പിഴ ചുമത്തിയത്. മാത്രമല്ല യുവാവിനെകൊണ്ട് കോഴിക്കോട് മെഡിക്കൽ കോളേജ് ന്യൂറോ വാർഡിൽ ഒരു ദിവസത്തെ സന്നദ്ധ സേവനവും ചെയ്യിച്ചു.