കിളിമാനൂർ പ്രൈവറ്റ് ബസ്റ്റാൻഡ് സമീപം പുലരി ഗിഫ്റ്റ് & വെസെൽസ് കടയുടമ നിജുവിനെ ഇന്ന് രാത്രി 9.30 മണിയോടെ കാറിലെത്തിയ സംഘം ആക്രമിക്കുകയായിരിന്നു. ഇരുമ്പ് വടികൊണ്ടുള്ള ആക്രമണത്തിൽ നിജുവിനും, ഭാര്യക്കും സാരമായി പരുക്കേറ്റു. ഉടൻ കിളിമാനൂർ പോലീസ് സ്ഥലത്തെത്തിയെങ്കിലും വാഹനത്തിൽ കയറി ആക്രമികൾ രക്ഷപ്പെടുകയായിരുന്നു നിജുവും, ഭാര്യയും ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിൽ ചികിത്സയിലാണ്.