വർക്കല :എം എസ് സുബ്ബലക്ഷ്മി ഫൗണ്ടേഷനും ശ്രീകൃഷ്ണനാട്യ സംഗീത അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ചിട്ടുള്ള പത്തൊമ്പതാം വാർഷികാഘോഷവും പുരസ്കാര സമർപ്പണവും ർക്കല വർഷമേഘ കൺവെൻഷൻ സെൻററിൽ വച്ച് നടന്നു
. സുബ്ബുലക്ഷ്മി ഫൗണ്ടേഷൻ സംഗീതരത്ന പുരസ്കാരം പ്രമുഖ സംഗീതജ്ഞൻ പാലക്കാട് ശ്രീറാമിനും സംഗീത പ്രതിഭാ പുരസ്കാരംഹിന്ദുസ്ഥാനി സംഗീതജ്ഞയും പിന്നണി ഗായികയുമായ മധുശ്രീ നാരായണനും എം എസ് സുബ്ബലക്ഷ്മി ഫൗണ്ടേഷൻ ചലച്ചിത്ര രത്ന പുരസ്കാരം സിനിമാതാരം മുരളി ഗോപിക്കും ചലച്ചിത്ര പ്രതിഭാ പുരസ്കാരം ആശാ ശരത്തിനും എം എസ് സുബ്ബലക്ഷ്മി ഫൗണ്ടേഷൻ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് സുപ്രസിദ്ധ സിനിമാതാരം മണിയൻപിള്ള രാജുവിനും സിപി നായർ മെമ്മോറിയൽ എൻഡോവ്മെൻറ് അവാർഡ് ചീഫ് സെക്രട്ടറി വി. പി. ജോയിക്ക് വേണ്ടി പത്നി ഷീജാ വി.പി.ജോയിയും എം എസ് സുബ്ബലക്ഷ്മി ഫൗണ്ടേഷൻ മാനവ സേവ പുരസ്കാരം ഗോപിനാഥ് മുതുകാടിനും എം എസ് സുബ്ബലക്ഷ്മി ഫൗണ്ടേഷൻ മാധ്യമ പുരസ്കാരം എസ്. വി രാജേഷിനും മാധവൻ പുരസ്കാരം കെ എം ധർമ്മനും നൽകി..
25000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതായിരുന്നു പുരസ്കാരങ്ങൾ . സാംസ്കാരിക സമ്മേളനം ധനകാര്യവകുപ്പ് മന്ത്രി ബാലഗോപാൽഉദ്ഘാടനം ചെയ്തു.
പത്തൊമ്പതാം വാർഷികാഘോഷ ഉദ്ഘാടനം ഉദ്ഘാടനം ജസ്റ്റിസ് പി.എസ്.ഗോപിനാഥനും നിർവഹിച്ചു. .അഡ്വക്കേറ്റ് വി ജോയ് എംഎൽഎ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ മുഖ്യപ്രഭാഷണം നടത്തി. കണ്ണൂർ സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോക്ടർ പി ചന്ദ്രമോഹൻ സുബ്ബുലക്ഷ്മി അനുസ്മരണ പ്രഭാഷണം നടത്തി.
മുൻസിപ്പൽ ചെയർമാൻ കെ എം ലാജി, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് സ്മിത സുന്ദരേശൻ , വർക്കല മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് അഡ്വക്കേറ്റ് അനിൽകുമാർ , യുഡിഎഫ് പാർലമെൻററി പാർട്ടി ലീഡർ പി എം ബഷീർ ,സിനിമ താരം ആർ സുബലക്ഷ്മി, കൊല്ലം കാളിദാസ കലാകേന്ദ്രം ഡയറക്ടർ സന്ധ്യാ രാജേന്ദ്രൻ , ഡോക്ടർ എം ജയരാജ്, ബി ജോഷ്ബാസു , ഫൗണ്ടേഷൻ ചെയർമാൻ അഡ്വക്കേറ്റ് എസ്. കൃഷ്ണകുമാർ , അഡ്വക്കേറ്റ് .എസ് രമേശൻ എന്നിവർ സംസാരിച്ചു.
പുരസ്കാര സമർപ്പണത്തോട് അനുബന്ധിച്ച് ഗാനമേളയും ശ്രീകൃഷ്ണ നാട്യ സംഗീത അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്ത വിസ്മയവും നടന്നു.