സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ

കൊച്ചി:സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ എത്തി. ഗ്രാമിന് 50 രൂപ കൂടി 5700 രൂപയായി. ഗ്രാമിന് 5665 രൂപയാണ് ഇതുവരെയുള്ള റെക്കോർഡ് വില. പവന് ഇന്ന് വില 45,600 രൂപയാണ്.

യുഎസ് ഫെഡ് നിരക്ക് വർധിച്ചതാണ് കാരണം. ബാങ്കിംഗ് പ്രതിസന്ധി രൂക്ഷമായത് അന്താരാഷ്ട്രവിപണിയിൽ വർധനയ്ക്ക് കാരണമായി.