രക്ഷപ്പെടുത്തിയതിന് പിന്നാലെ അടുക്കളയിൽ കയറി കത്തിയെടുത്ത് സ്വയം
കഴുത്തറുത്ത ആൾ മരിച്ചു. വണ്ടയ്ക്കൽ തടത്തരികത്ത് വീട്ടിൽ പി.സുരേഷ് (49)
ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആണ് സംഭവം. കഴുത്ത് അറുക്കുന്നതിനിടെ
മാതാവ് ഇന്ദിരയും സഹോദരി ഉഷയും ചേർന്ന് കത്തി പിടിച്ചു വാങ്ങി.
പരുക്കേറ്റ സുരേഷിനെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും
രാത്രി ഏഴോടെ മരിച്ചു. വൈകിട്ട് മൂന്നോടെ വീടിന്റെ മുൻവശത്തെ മുറിയുടെ
ജനലിൽ തൂങ്ങി മരിക്കാൻ സുരേഷ് ശ്രമം നടത്തിയിരുന്നു. ഉടൻ തന്നെ ബന്ധുക്കൾ
രക്ഷപ്പെടുത്തിയെങ്കിലും വൈകിട്ട് ആറിന് അടുക്കളയിൽ കയറി കഴുത്തറുത്തതായി
ആര്യനാട് എസ്ഐ എൽ.ഷീന പറഞ്ഞു. സംഭവ സമയം ഭാര്യ ബിന്ദു സമീപത്തെ വീട്ടിൽ
ആയിരുന്നു. കാർപെന്റർ തൊഴിലാളിയാണ്.