കടയ്ക്കൽ കോട്ടപ്പുറത്ത് കാട്ടുപോത്ത് ഇറങ്ങി .കോട്ടപ്പുറം, അരി നിരത്തും പാറ പ്രദേശത്ത് ഇന്ന് രാവിലെ കണ്ട കാട്ട് പോത്ത് ഇട്ടിവ പഞ്ചായ।ത്ത് അതിർത്തി ഭാഗത്തേക്ക് പോകുന്നതയാണ് ഫോറസ്ററ് ഉദ്യോഗസ്ഥരും പോലീസും നൽകുന്ന വിവരം.ഇന്ന് രാവിലെ ടാപ്പിംഗ് തൊഴിലാളിയായ സ്ത്രീയാണ് കാട്ടുപോത്തിനെ റബ്ബർ തോട്ടത്തിൽ കണ്ടത്. കാട്ടുപോത്തിൻ്റെ ഗതി വനപാലകർ പിൻതുടർന്ന് നിരീക്ഷിച്ച് വരുകയാണ്.
ഇന്നലെ ചടയമംഗലം വില്ലജ് പരിധിയിൽ കാട്ടു പോത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.
ഇതിനെ തുടർന്ന് ചടയമംഗലം ഇടുക്കു പാറ പ്രദേശത്തു പുനലൂർ ഫ്ലയിങ് സ്‌ക്വാഡ് DFO യുടെ നേതൃത്വത്തിൽ 50 ഓളം ഫോറെസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് 7 ടീം ആയി തിരിഞ്ഞു തിരച്ചിൽ നടത്തിയിരുന്നു.
നിലവിൽ അനിഷ്ട സംഭവങ്ങൾ ങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല