തിരുവനന്തപുരം : എസ് എസ് എഫ് തിരുവനന്തപുരം ജില്ലാ അനലൈസ നാളെ വഴുതക്കാട് ഇടപ്പഴിഞ്ഞി ഇജാബ സെന്ററിൽ നടക്കും. ജില്ല , ഡിവിഷൻ, സിൻഡിക്കേറ്റ് ഘടകങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 50 ലീഡർമാരാണ് പ്രതിനിധികളായി പങ്കെടുക്കുക. വ്യത്യസ്ത റിപ്പോർട്ട് അവതരണങ്ങൾ, സബ്‌മിഷൻ, ഗ്രൂപ്പ് ഡിസ്കഷനുകൾ , ശൂന്യവേള എന്നീ സെഷനുകൾ ഉണ്ടാകും. ജില്ല പ്രസിഡന്റ് സിദ്ദീഖ് ജൗഹരി അദ്ധ്യക്ഷത വഹിക്കുന്ന പരിപാടി എസ് എസ് എഫ് സംസ്ഥാന നേതാക്കളായ അനസ് അമാനി പുഷ്പഗിരി, ശുഐബ് വായാട്, അബ്ദുല്ല ബുഖാരി, എച്ച് എഫ് ഷമീർ അസ്ഹരി, ജില്ല ജന.സെക്രട്ടറി നൗഫൽ എന്നിവർ നേതൃത്വം നൽകും.