ആന തമിഴ്‌നാട് ഭാഗത്തേക്ക് വീണ്ടും നീങ്ങിയാല്‍ ചിന്നമന്നൂര്‍ ജനവാസ മേഖലയിലേക്ക് എത്തും. ജനസാന്ദ്രതയുള്ളതും നിരവധി കൃഷിയിടങ്ങളുമുള്ള സ്ഥലമാണ് ചിന്നമന്നൂര്‍. അരിക്കൊമ്പന്‍ ഇവിടേക്കെത്തിയാല്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാകും. ആനയെ കേരളാ വനമേഖലയിലേക്ക് കടത്താനാണ് തമിഴ്‌നാട് വനം വകുപ്പിന്റെ ശ്രമം.തമിഴ്‌നാട് വനം വകുപ്പിന്റെ 30 പേരടങ്ങുന്ന പ്രത്യേക സംഘമാണ് മേഘമലയില്‍ തമ്പടിച്ചിരികുന്നത്. ഏറ്റവും ഒടുവില്‍ അരികൊമ്പനെ കണ്ടത് മേഘമല ഇരവങ്കലാറില്‍ ആണ്. ജനവാസ മേഘലയില്‍ നിന്ന് ഒള്ളിലാണ് ഈ പ്രദേശം. കൊമ്പന്‍ ഇവിടെ നിന്ന് ജനവാസ മേഘലയിലേക്ക് ഇരങ്ങാതിരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്..