കിളിമാനൂർ ദേശീയപാതയിൽ പാപ്പാല ഗവ :എൽപിഎസിനെ സമീപം കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. ഇന്ന് വൈകുന്നേരം 5:00 മണിയോടെ കിളിമാനൂരിലേക്ക് വരുകയായിരുന്ന കാറും, എതിർ ദിശയിൽ നിന്നും വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ കിളിമാനൂർ, പനപ്പാംകുന്ന് സ്വദേശികളായ നിതിൻ,അക്ഷയ് എന്നിവരെ പരുക്കുകളോടെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഒരാൾക്ക് സാരമായി പരുക്കുള്ളതായും,വിദഗ്ധ ചികിത്സ നൽകുന്നതയായാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം.