ആനവണ്ടിക്കൊപ്പം മുപ്പത്തിമൂന്ന് വർഷത്തെ സ്ഥിരം യാത്ര.ഷാഹിദയെ "അനുമോദിച്ച് കെ എസ് ആർ ടി സി ജീവനക്കാരും യാത്രക്കാരുടെ കൂട്ടായ്മയും

33 വർഷമായി കെഎസ്ആർടിസി ബസ്സിൽ സ്ഥിരമായി യാത്ര ചെയ്ത പോസ്റ്റ് ഓഫീസ് ജീവനക്കാരി കരിപ്ര മടന്തക്കോട് കുന്നവിള വീട്ടിൽ ഷാഹിദയെ ആണ് കെഎസ്ആർടിസി ജീവനക്കാരും സഹയാത്രക്കാരുടെ കൂട്ടായ്മയും ചേർന്ന് ആദരിച്ചത് കഴിഞ്ഞ 45 വർഷമായി സർവീസ് നടത്തുന്ന കൊല്ലം ആറുമുറിക്കട നെടുമൺ കാവ് വഴി ഓടനാവട്ടം എത്തി തിരിച്ച് ആറുമുറിക്കട വഴി കൊട്ടാരക്കര എത്തിച്ചേരുന്ന ആർ എൻ കെ 450 എന്ന കൊട്ടാരക്കര ഡിപ്പോയിലെ ബസിന്റെ യാത്രക്കാരിയായിരുന്നു ഷാഹിദ
മേയ് 31ന് ഷാഹിദ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുകയാണ് :സ്ഥിരം യാത്രക്കാരെ കൂട്ടി ബസ് ഡ്രൈവർ സുരേഷും കണ്ടക്ടർ പ്രീതയും വാട്സപ്പ് കൂട്ടായ്മ രൂപീകരിച്ചിരുന്നു ഈ കൂട്ടായ്മയുടെ കൂടി സഹകരണത്തോടെയായിരുന്നു ആദരവ് . എല്ലാ ദിവസവും രാവിലെ 7:50ന് മടന്തക്കോട് നെല്ലിമുക്ക് വയലാർ ജംഗ്ഷനിൽ നിന്ന് കയറി 8:30ന് കൊട്ടാരക്കരയിൽ എത്തും വൈകിട്ട് 5 20ന് ഓടനാവട്ടത്തു നിന്ന് കയറി 5 45 ഷാഹിദ വയലാർ ജംഗ്ഷനിൽ എത്തുന്നതാണ് പതിവ്. കുഴിമതിക്കാട്ടും ,കൊട്ടാരക്കരയിലും പോസ്റ്റ് ഓഫീസിൽ ജോലി നോക്കിയിരുന്നപ്പോഴും ഈ ബസ്സിൽ ആയിരുന്നു ഷാഹിദയുടെ യാത്ര .....
.കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
കൊട്ടാരക്കര :0474 2452622/2452812
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
ബന്ധപ്പെടാവുന്നതാണ്.

Like👍 share✅and subscribe▶️

🌐Website: www.keralartc.com

YouTube - 
https://youtube.com/channel/UCQO70_lRhoPu__PMrnroIHg

facebook - https://www.facebook.com/KeralaStateRoadTransportCorporation/

linkedin
https://www.linkedin.com/in/ksrtc-mediacell-780522220/

Instagram - https://instagram.com/ksrtcofficial?utm_medium=copy_link

Dailyhunt - https://profile.dailyhunt.in/keralartc

Twitter -
https://twitter.com/transport_state?s=08

#ksrtc #cmd #Kottarakkara depot# aadaram#Socialmediacell