കേരള പ്രവാസി ക്ഷേമനിധി മുൻ ഡയറക്ടർ ആറ്റിങ്ങൽ സ്വദേശി കൊച്ചു കൃഷ്ണൻ അന്തരിച്ചു.

ആറ്റിങ്ങൽ: യു.എ.ഇയിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ സജീവസാന്നിധ്യമായിരുന്ന കൊച്ചു കൃഷ്ണൻ(71) അന്തരിച്ചു. ആറ്റിങ്ങൽ അയിലം സ്വദേശിയാണ്. നോർക്ക വെൽഫയർ ബോർഡ് ഡയറക്ടറായിരുന്നു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 40 വർഷത്തിലേറെയായി യു.എ.ഇയിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ നിറസാന്നിധ്യമായിരുന്നു കൊച്ചു കൃഷ്ണൻ. ഷാർജ ഇന്ത്യൻ അസോസിയേഷൻ, മാസ് ഷാർജ തുടങ്ങിയ കൂട്ടായ്മകളിൽ സജീവമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ആറ്റിങ്ങൽ അയിലം മൈവള്ളി ഏലായിലുള്ള അദേഹത്തിന്റെ വസതിയിലെത്തി അന്ത്യോപചാരം അർപ്പിക്കും.കൊച്ചു കൃഷ്ണന്റെ വിയോഗത്തിൽ ലോക കേരള സഭാംഗം എൻ.കെ കുഞ്ഞഹമ്മദ്, ഓർമ ഭാരവാഹികൾ, ചിരന്തന പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലി തുടങ്ങിയവർ അനുശോചിച്ചു.