ഓടയം അഞ്ചുമുക്ക് സ്വദേശിനി റഹീനക്കാണ് (56) പരിക്കേറ്റത്. റഹീനയുടെ മകളും നൈസാമും തമ്മിലുള്ള വിവാഹമോചന കേസ് കുടുംബകോടതിയില്‍ നിലനില്‍ക്കുകയാണ്. ചൊവ്വാഴ്ച രാവിലെ നൈസാം തന്റെ മകളെ കാണണമെന്ന ആവശ്യവുമായി റഹീനയുടെ വീട്ടിലെത്തിയിരുന്നു. കുട്ടിയെ കണ്ടതിനുശേഷം നൈസാം പുറത്തേക്ക് പോയപ്പോള്‍ ഗേറ്റടക്കാന്‍ എത്തിയപ്പോള്‍ കാര്‍ ഓടിച്ച് ഗേറ്റിലിടിക്കുകയായിരുന്നു. ഗേറ്റ് തലയില്‍ ഇടിച്ച് നിലത്തുവീണ് റഹീനക്ക് കൈക്ക് പരിക്കേറ്റു. ഇവര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി.