ഇന്ന് രാത്രി (23/5/2023)എട്ടരക്കായിരുന്നു അപകടം. ആറ്റിങ്ങൽ ഭാഗത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് പോയ കാർ എതിർദിശയിൽ വന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇടിയേറ്റ കാർ നിയന്ത്രണം തെറ്റി പുറകെ വന്ന മറ്റൊരു കാറിൽ ഇടിച്ചു.
ആറ്റിങ്ങൽ ഭാഗത്ത് നിന്ന് വന്ന കാറിൽ ഒരാളായിരുന്നു യാത്രികൻ. ആറ്റിങ്ങൽ മുതൽ തന്നെ ഈ വാഹനം നിയന്ത്രണം തെറ്റിയാണ് വന്നതെന്ന് പുറകെ വന്ന യാത്രികർ പറഞ്ഞു. നിരവധി തവണ അപകടം ഉണ്ടാക്കും വിധം റോഡിൽ അഭ്യാസം കാട്ടിയതായും ഇദ്ദേഹംമദ്യപിച്ച് വാഹനം ഓടിച്ചതാകാംമെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചു. ഇടിയേറ്റ കാറിൽ ആലംകോട് സ്വദേശി ഷെഫീഖ്. മകൻ ആഹിൽ (10)എന്നിവരാണ് ഉണ്ടായിരുന്നത്. ഇവരെ ആദ്യം കടുവപ്പള്ളി ആശുപത്രിയിലും പിന്നീട് കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പോലീസും ഫയർ സ്ഥലത്തെത്തി സ്ഥിതി ഗതികൾ നിയന്ത്രിച്ചു.