വർക്കല :കൊല്ലം പീരങ്കി മൈതാനത്ത് മെയ് 13-ന് കേരള മുസ്ലിം ജമാ അത്ത് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജന മുന്നേറ്റ റാലിയുടെയും സമ്മേളനത്തിന്റെയും മുന്നോടിയായി ഒന്നാം തീയതി കൊടുങ്ങല്ലൂരിൽ നിന്നും ആരംഭിച്ച ജന മുന്നേറ്റ പ്രചരണ യാത്രക്ക് എട്ടാം തീയതി (തികളാഴ്ച്ച) വൈകുന്നേരം നാല് മണിക്ക് വർക്കല മൈതാനിയിൽ സ്വീകരണം നൽകുന്നതാണെന്ന് സ്വാഗത സംഘം ചെയർമാൻ പാലച്ചിറ അബ്ദുൽ ഹക്കീം മൗലവിയും ജനറൽ കൺവീനർ ഈരാണി അബ്ദുൽ മജീദും അറിയിച്ചു.
ദക്ഷിണ കേരള ജം ഇയ്യത്തുൽ ഉലമ,ജമാ അത്ത് ഫെഡറേഷൻ,ലജനത്തുൽ മുഅല്ലിമീൻ,കെ. എം.വൈ. എഫ്,ഡി. കെ. ഐ. എസ്. എഫ്, മന്നാനിയാസ് അസോസിയേഷൻ, വർക്കല മന്നാനിയ,വിവിധ മഹല്ല് -- ജമാ അത്ത് കമ്മിറ്റികൾ തുടങ്ങിയവയുടെ ആഭിമുഖ്യത്തിലാണ് സ്വീകരണം നൽകുന്നത്.
കേരള മുസ്ലിം ജമാ അത്ത് ഫെഡറേഷൻ 40-)0 വാർഷികത്തോടനുബന്ധിച്ചു ഏക സിവിൽ കോഡ്,പൗരത്വ ഭേദഗതി, മസ്ജിദ് -- മദ്രസ അക്രമങ്ങൾക്കെതിരെയുമാണ് കൊല്ലത്തു 13-)0 തീയതി ജന മുന്നേറ്റ റാലിയും സമ്മേളനവും സംഘടിപ്പിക്കുന്നത്.