മധുരത്തിന് ബദലായി ശരീരഭാരം കുറയ്ക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ക്കെതിരേ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്ത്,

ശരീരഭാരം കുറയ്ക്കാന്‍ മധുരത്തിന് ബദലായി ഉപയോഗിക്കുന്ന വസ്തുക്കള്‍ക്കെതിരേ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.ഇവ ടൈപ്പ് രണ്ട് പ്രമേഹത്തിനും ഹൃദ്രോഗം, സാംക്രമികരോഗങ്ങള്‍ എന്നിവയ്ക്കും കാരണമാവുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

ശരീരഭാരം കുറയ്ക്കുമ്പോള്‍ പഞ്ചസാരയ്ക്ക് ബദല്‍സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് ഗുണം ചെയ്യില്ല. പകരം പഴങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രകൃതിദത്ത ഉത്പന്നങ്ങള്‍ ഉപയോഗിക്കണമെന്ന് ലോകാരോഗ്യസംഘടന ഡയറക്ടര്‍ ഫോര്‍ ന്യൂട്രീഷന്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി ഫ്രാന്‍സെസ്കോ പറയുന്നത്.ഷുഗര്‍ സബ്‌സ്റ്റിറ്റ്യൂട്ടുകള്‍ക്ക് പോഷകമൂല്യമില്ല. രോഗാവസ്ഥയിലെത്തിയിട്ടല്ല, കുട്ടിക്കാലം മുതല്‍തന്നെ മധുര ഉപയോഗത്തില്‍ നിയന്ത്രണം വേണമെന്നാണ് ലോകാരോഗ്യ സംഘടന അനുശാസിക്കുന്നത് തന്നെ.