*നാട്ടിനായി ജീവൻ വെടിഞ്ഞ രഞ്ജിത്തിന് കണ്ണീരിൽ കുതിർന്ന അന്ത്യാജ്ഞലി.*

അന്തരിച്ച ഫയർമാൻ രഞ്ജിത്തിന്റെ ഭൗതികശരീരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ
 വൈകിട്ട് നാലരയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
 നാട്ടുകാരും സഹപ്രവർത്തകരും കൂട്ടുകാരും ബന്ധുക്കളും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരും ഉൾപ്പെടെയുള്ള വലിയ ജനക്കൂട്ടം പ്രിയപ്പെട്ട രഞ്ജിത്തിന് അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയിരുന്നു.
 ആറ്റിങ്ങൽ നഗരത്തിനായി ചെയർപേഴ്സൺ എസ് കുമാരിയും വൈസ് ചെയർമാൻ തുളസീധരൻ പിള്ളയും ആദരാഞ്ജലി അർപ്പിച്ചു.