വർക്കല : റെയിൽവേ സ്‌റ്റേഷനിൽ എത്തുന്ന യാത്രക്കാർക്കും വർക്കല ടൗണിലെ വിവിധ പ്രദേശങ്ങളിലും ഉള്ളവർക്ക് അൺ റിസർവ്ഡ് ടിക്കറ്റ് സിസ്റ്റം ഉപയോഗിച്ച് ട്രയിൻ ടിക്കറ്റെടുക്കാൻ പഠിപ്പിക്കുകയാണ് കിളിമാനൂർ വിദ്യ എൻജിനീയറിംഗ് കോളേജ് എൻ എസ് എസ് ടീം അംഗങ്ങൾ. ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ കോമേഴ്സ്യൽ വിഭാഗമാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. സ്റ്റേഷനിൽ കൗണ്ടറിൽ ക്യു നിൽക്കാതെ തന്നെ 20 കിലോമീറ്റർ ചുറ്റളവിൽ മൊബൈലിൽ ടിക്കറ്റ് എടുക്കുന്ന യുടിഎസ് ആപ്പ് യാത്രക്കാർക്ക് ഡൗൺലോഡ് ചെയ്തു നൽകിയാണ് വിദ്യാർത്ഥികൾ ആപ്പിൻ്റെ പ്രചരണം നടത്തുന്നത്.എൻ എസ് എസ് സപ്തദിന ക്യാമ്പിൻ്റെ ഭാഗമായാണ് തിരുവനന്തപുരം കോമേഴ്സ്യൽ വിഭാഗത്തിൻ്റെ യുടിഎസ് ആപ്പ് പ്രചാരണ പദ്ധതി വിദ്യാർത്ഥികൾ ഏറ്റെടുക്കുന്നത്.ആദ്യ ഘട്ടത്തിൽ കിളിമാനൂർ മേഖലയിലെ പ്രചാരണ ത്തിന് ശേഷമാണ് വിദ്യാർത്ഥികൾ വർക്കല മേഖലയിൽ പ്രചാരണം നടത്തിയത്.ചീഫ് കോമേഴ്സ്യൽ ഇൻസ്പെക്ടർ മൊയ്ദീ ൻ, വിദ്യ എൻജിനീയറിംഗ് കോളേജ് ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ജിനീഷ്, എൻ എസ് എസ് വളൻ്റിയർ സെക്രട്ടറിമാരായ അനൂപ് സുധി, മേഖ രജീവ് എന്നിവർ നേതൃത്വം നൽകി.