കൊച്ചി. താനൂർ ബോട്ട് അപകടത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ജില്ലാ കളക്ടർ ഈ മാസം 12ന് റിപ്പോർട്ട് നൽകണമെന്ന് നിർദേശം.പോർട്ട് ഓഫീസറോടും വിശദീകരണം തേടി. ഉദ്യോഗസ്ഥർക്കും താനൂർ മുൻസിപ്പാലിറ്റിക്കും കോടതിയുടെ രൂക്ഷ വിമർശനം. ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ഹൃദയത്തിൽ നിന്നും രക്തം പൊടിയുകയാണെന്ന് പറഞ്ഞ ഹൈക്കോടതി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത താനൂര് കാരെ അഭിനന്ദിച്ചു. 22 പേരുടെ മരണത്തിനിടയാക്കിയ താനൂർ ബോട്ടപകടത്തിൽ കേസെടുക്കാൻ രജിസ്ട്രാർക്ക് ഹൈകോടതി നിർദേശം നൽകി. ദുരന്തം കണ്ട് കണ്ണടച്ചിരിക്കാനാകില്ലെന്നും ഇത്തരം സംഭവം കേരളത്തിൽ ആദ്യമല്ലെന്നും കോടതി പറഞ്ഞു. ജില്ലാ കളക്ടർ പ്രാഥമിക റിപ്പോർട്ട് ഈ മാസം 12 നകം നൽകണമെന്നും കോടതി നിര്‍ദ്ദേശിച്ചു....