സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ വേനൽമഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ വേനൽമഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മലയോര മേഖലയിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ജില്ലകൾക്ക് പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലേതുപോലെ പരക്കെ മഴയുണ്ടാകില്ലെങ്കിലും മലയോര തീരദേശ മേഖലകളിലുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണം.തിങ്കളാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിച്ചു. ശനിയാഴ്ച രൂപപ്പെടുന്ന ചക്രവാതചുഴി അതിതീവ്ര ന്യൂനമർദ്ദമായും പിന്നീട് ചുഴലിക്കാറ്റായും മാറിയേക്കും. ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ലെന്നാണ് നിലവിൽ കണക്ക് കൂട്ടുന്നതെങ്കിലും മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.