ആറ്റിങ്ങല്‍: ആശ വര്‍ക്കര്‍മാര്‍ക്ക് ആദ്യമായി റെമ്മ്യൂണറേഷന്‍ നല്‍കാന്‍ തീരുമാനിച്ചത് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്. അന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാറിലെ ആരോഗ്യമന്ത്രിയായിരുന്ന എനിക്ക് ഇക്കാര്യത്തില്‍ മുന്‍കൈയ്യെടുക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യം ഉണ്ടെന്നും അടൂര്‍ പ്രകാശ് എം.പി സൂചിപ്പിച്ചു. ലീഡര്‍ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ആറ്റിങ്ങല്‍ ജയഭാരത് സ്‌കൂളില്‍ വെച്ച് നടന്ന സ്വീകരണ സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. മികച്ച ആശവര്‍ക്കര്‍ ആയി തിരഞ്ഞെടുത്ത ഷൈലദാസിനെ പൊന്നാട അണിയിച്ചു മെമൊന്റോ നല്‍കി എം.പി ആദരിച്ചു.ഐ. എന്‍.റ്റി.യു.സി ദേശീയ വര്‍ക്കിംഗ് കമ്മിറ്റി അംഗം ഡോ. വി.എസ് അജിത് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ ലീഡര്‍ സാംസ്‌കാരിക വേദി സെക്രട്ടറി എസ്. ശ്രീരംഗന്‍,ആറ്റിങ്ങല്‍ ബാലകൃഷ്ണന്‍, ശാസ്താവട്ടം രാജേന്ദ്രന്‍,ബി. മനോജ്, ജമാല്‍ പാലാംകോണം, ആര്‍. വിജയകുമാര്‍, ബി. കെ സുരേഷ് കുമാര്‍, എസ്. സുദര്‍ശനന്‍പിള്ള, എ. ഗോപി,എം.ചന്ദ്രശേഖരന്‍ നായര്‍, പി.അനില്‍ കുമാര്‍,അഡ്വ.ജി.വിജയധരന്‍, ചന്ദ്രബോസ് എന്നിവര്‍ സംസാരിച്ചു.