തിരുവനന്തപുരത്ത് അമ്മ വീട്ടിനുള്ളിൽ മരിച്ച നിലയിൽ, മകൻ കസ്റ്റഡിയിൽ

തിരുവനന്തപുരം : തിരുവനന്തപുരത്ത് 65 വയസുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര അവണാകുഴി സ്വദേശി ലീലയാണ് മരിച്ചത്. മകൻ ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോക്സോ കേസ് പ്രതിയായി ജയിലായിരുന്ന ബിജു, കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. കാഞ്ഞിരംകുളം പൊലീസാണ് ബിജുവിനെ കസ്റ്റഡിയിലെടുത്തത്.