വിഴിഞ്ഞം തുറമുഖത്തിന്റെ പ്രധാനഘടകങ്ങളിലൊന്നാണ് ഇൻഡസ്ട്രിയൽ വർക്ക്ഷോപ്പ് . പോർട്ട് ഓപ്പറേറ്റിംഗ് ബിൽഡിംഗിന് സമീപമാണ് തുറമുഖത്തിന്റെയും കപ്പലുകളുടെയും അറ്റകുറ്റപ്പണികൾക്കുള്ള ആധുനിക മെഷിനുകളുൾപ്പെടുന്ന വർക്ക്ഷോപ്പ് മന്ദിരം സ്ഥാപിച്ചിട്ടുള്ളത്. ക്രെയിനുകളുൾപ്പെടെയും കപ്പലുകളുടെ ചില സാങ്കേതിക യന്ത്രസാമഗ്രികളുടെ അറ്റകുറ്റപ്പണികൾക്കും വർക്ക്‌ഷോപ്പ് ഉപയോഗിക്കും. 800 മീറ്റർ നീളത്തിലുള്ള ബർത്തിൽ ആദ്യ ഘട്ടത്തിൽ 350 മുതൽ 400 വരെയുള്ള നീളമാണ് പ്രവർത്തനസജ്ജമാക്കുന്നത്. ഇതിനായി കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിക്കുന്നതടക്കമുള്ള ജോലികൾ പുരോഗമിക്കുകയാണ്.
തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷനായ ചടങ്ങിൽ എം വിൻസന്റ് എംഎൽഎ, തുറമുഖ വകുപ്പ് സെക്രട്ടറി കെ ബിജു, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.