ഈ വര്‍ഷത്തെ ഏറ്റവും വലിയ ഫാഷന്‍ ഈവന്‍റ് കൂടിയായ ലുലു ഫാഷന്‍ വീക്ക് ഗ്രാന്‍ഡ് ഫിനാലെ (17.05.23) മുതല്‍ മെയ് 21 വരെ ലുലു മാളിലാണ് നടക്കുന്നത്. ഫാഷൻ ലോകത്തെ പുത്തൻ ട്രെൻഡുകൾ അണിനിരത്തുന്ന ഫാഷൻ ഷോകളും, ഫാഷന്‍ ഫോറവും, കലാ-സാംസ്കാരിക പരിപാടികളുമായി ഫാഷന്‍ വീക്ക് തലസ്ഥാനത്തെ ആഘോഷലഹരിയിലാഴ്ത്തും. ലിവൈസ്, ഫ്ലയിംഗ് മെഷീന്‍ ഉള്‍പ്പെടെ പ്രമുഖ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ അടക്കം ഏറ്റവും ആകര്‍ഷകമായ സ്പ്രിംഗ്/സമ്മര്‍ കളക്ഷനുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് മുപ്പതിലധികം ഫാഷന്‍ ഷോകളാണ് ഒരുക്കിയിരിക്കുന്നത്. പ്രമുഖ മോഡലുകളാണ് ഷോകളില്‍ റാംപിലെത്തുക. മുംബൈയില്‍ നിന്നുള്ള ഫാഷന്‍ കൊറിയോഗ്രാഫര്‍ ഷാക്കിര്‍ ഷെയ്ഖാണ് ഷോകള്‍ക്ക് നേതൃത്വം നല്‍കുന്നത്.