കിളിമാനൂരിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു

പനിയെ തുടർന്ന് വെഞ്ഞാറമൂടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നാം ക്ലാസ് വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു.കിളിമാനൂർ പുല്ലയിൽ ഗവ. എൽ പി സ്കൂളിന് സമീപം കൃഷ്ണശ്രീയിൽ എബി, ഷെറിൻ ദമ്പതികളുടെ മകൻ ആരവ് കൃഷ്ണ (8) ആണ് മരിച്ചത്
പുളിമാത്ത് ഗവ എൽപി സ്കൂളിലെ വിദ്യാർത്ഥിയാണ് 
ഞായറാഴ്ച വൈകുന്നേരം 3 മണിയോടെ പനിയെ തുടർന്ന് ഷെറിൻ നേഴ്സ് ആയി ജോലി ചെയ്യുന്ന വെഞ്ഞാറമൂടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
തുടർന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവത്രെ.
അടുത്തിടെയാണ് ഇവർ പുളിമാത്ത് നിന്നും പുല്ലയിൽ താമസമാക്കിയത്. ഏക മകനാണ്.