പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ലൈംഗികാതിക്രമം നടത്തിയ പ്രതിയെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു

ആറ്റിങ്ങൽ : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. ചിറയിൻകീഴ് കൂട്ടും വാതുക്കൽ അയന്തിയിൽ ശരത്ത് (32) ആണ് ആറ്റിങ്ങൽ പൊലീസിന്റെ പിടിയിലായത്. വർക്കലയിലെ സ്വകാര്യാശുപത്രിയി ജീവനക്കാരനായ ശരത്ത് കഴിഞ്ഞ 12ന് ഉച്ചയ്ക്ക് യൂണിഫോം വാങ്ങാനായി പോവുകയായിരുന്ന 14 കാരനെ നിർബന്ധിച്ച് ബൈക്കിൽ കയറ്റി പൊയ്ക മുക്കിലുള്ള പാറക്കുളത്തിൽ കൊണ്ട് പോയി ലൈഗികാതിക്രമം നടത്തുകയായിരുന്നു. സംഭവം വീട്ടിലറിയിച്ചതിനെ തുടർന്ന് 14 കാരനും . പിതാവും ചേർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലും, സി.സി.ടി.വി പരിശോധനയിലുമാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങൽ പൊലീസ് ഇൻസ്പെക്ടർ തൻ സിം അബ്ദുൾ സമദിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.