ആറ്റിങ്ങൽ -വെഞ്ഞാറമൂട് റോഡിൽ ചെമ്പൂര് ഇളമ്പ തടത്തിന് സമീപം ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. പരിക്കേറ്റ നിരവധിപേരെ ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം 6:45 നാണ് സംഭവം.
വെഞ്ഞാറമൂട് നിന്നും ആറ്റിങ്ങലിലേക്ക് പോയ സ്വകാര്യ ബസ്സും എതിരെ വെഞ്ഞാറമൂട്ടിലേക്ക് വന്ന ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത് .വാഹന അപകടത്തെ തുടർന്ന് റോഡിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.