ശിവഗിരി : മഹാകവി രവീന്ദ്രനാഥ ടാഗോര്‍ ശിവഗിരിയിലെത്തി ശ്രീനാരായണ ഗുരുദേവനെ സന്ദര്‍ശിച്ചതിന്‍റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരിയില്‍ നടത്തിയ കവിതാ രചനാ മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നാളെ (07-5-2023) മൂന്നിന് ശിവഗിരിയില്‍ വിതരണം ചെയ്യും.
ശാരദാ പ്രതിഷ്ഠാ വാര്‍ഷികത്തിന്‍റെ ഭാഗമായി നടന്നു വരുന്ന ശ്രീനാരായണ ധര്‍മ്മമീമാംസാ പരിഷത്തിന്‍റെ സമാപന സമ്മേളനത്തില്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി പുരസ്ക്കാര വിതരണം നിര്‍വ്വഹിക്കും. വിജേന്ദ്രലാല്‍ വിദ്യാധരന്‍ അയിരൂര്‍, പ്രസാദ് പകല്‍ക്കുറി, സുധീര്‍ വട്ടിയൂര്‍ക്കാവ്, അഭിരാമി ചിറയിന്‍കീഴ്, കുഞ്ഞുമോന്‍ സേവ്യര്‍ വര്‍ക്കല എന്നിവര്‍ യഥാക്രമം ഒന്നുമുതല്‍ അഞ്ചു വരെയുള്ള പുരസ്ക്കാര ജേതാക്കളായി. ജി നവീന്‍ പാളയംകുന്ന് പ്രത്യേക പുരസ്ക്കാരത്തിനും അര്‍ഹനായി.,