സസൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എസ്. സുധീഷ് കൃഷ്ണയുടെ നേതൃത്വത്തില്‍ മുരുക്കുംപുഴ കോഴിമട ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
സിന്തറ്റിക് ഇനത്തില്‍പ്പെട്ട മാരക മയക്കുമരുന്നായ എം.ഡി.എം.എ 8.45 ഗ്രാം ഇയാളില്‍ നിന്നും പിടിച്ചെടുത്തു. പകല്‍ ആക്രി വ്യാപാരം നടത്തുന്ന ഇയാള്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ കൂടിയാണ്. ആക്രി വ്യാപാരത്തിന്റെ മറവില്‍ ഇയാള്‍ വ്യാപകമായി ചെറുപ്പക്കാര്‍ക്ക് മയക്കുമരുന്ന് വില്പന നടത്തിവരികയായിരുന്നു.
എക്സൈസിന്റെ രഹസ്യാന്വേഷണ വിഭാഗം ഉള്‍പ്പെടെ അന്വേഷണ ഏജന്‍സികള്‍ ഏറെനാളായി ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നു. കഴക്കൂട്ടം മേഖലയിലെ ചെറുപ്പക്കാര്‍ക്കിടയില്‍ വില്പന നടത്തുന്നതിനായി ഓട്ടോറിക്ഷ ഡ്രൈവര്‍ എന്ന വ്യാജേന മയക്കുമരുന്നുമായി എത്തിയപ്പോഴാണ് ഇയാളെ എക്സൈസ് സംഘം പിടികൂടിയത്. എം.ഡി.എം.എ വില്പന നടത്തി കിട്ടിയ 21,000 രൂപയും മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തു. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.