ബംഗ്ലൂരു:കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്ത് വരുമ്പോൾ കോൺഗ്രസിന് വ്യക്തമായ മുന്നേറ്റം. കേവല ഭൂരിപക്ഷമായ 118 പിന്നിട്ട് കോൺഗ്രസ് വ്യക്തമായ ആധിപത്യം പുലർത്തി ലീഡ് ചെയ്യുന്നു. കോൺഗ്രസ് ആസ്ഥാനത്ത് പ്രവർത്തകർ ആഘോേഷം ആരംഭിച്ചു.കർണാടകയിൽ ജെഡിഎസിനെ ഒപ്പം നിർത്താൻ കോൺഗ്രസ്. ജെഡിഎസുമായി സംസാരിക്കാൻ കോൺഗ്രസ് നേതാക്കൾ തയ്യാറാകുന്നുവെന്ന് സൂചന. കോൺഗ്രസ് എത്ര സീറ്റുകൾ നേടുമെന്നതിൽ വ്യക്തത ലഭിച്ച ശേഷം അതനുസരിച്ച് ഒരു മണിക്കൂറിനുള്ളിൽ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകും. സ്വതന്ത്രരുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ കഴിയുമെങ്കിൽ അതിനാകും കോൺഗ്രസ് മുൻതൂക്കം നൽകുക. മണിക്കൂറുകൾക്കുള്ളിൽ ഇതിൽ വ്യക്തത ലഭിക്കും.കർണാടകയിൽ ഒറ്റക്ക് ഭരിക്കുമെന്ന് കോൺഗ്രസ്. രാഹുൽ ഗാന്ധി അജയ്യനെന്ന് കോൺഗ്രസ് ട്വീറ്റ്.