ശമ്പളം കൃത്യമായി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയിൽ ഇന്ന് ബി.എം.എസ് യൂണിന്റെ നേതൃത്വത്തിൽ പണിമുടക്ക് സമരം.

ശമ്പളം കൃത്യമായി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയിൽ ഇന്ന് ബി.എം.എസ് യൂണിന്റെ നേതൃത്വത്തിൽ പണിമുടക്ക് സമരം.രാത്രി 12 മണിക്ക് തുടങ്ങിയ സമരം 24 മണിക്കൂറാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.പണിമുടക്കി സമരം ചെയുന്നത് ബി.എം.എസ്യൂണിയൻ മാത്രമാണെന്നതിനാൽ സർവീസുകളെ കാര്യമായി ബാധിക്കാനിടയില്ല.ദീർഘദൂര സർവീസുകളെ ബാധിച്ചേക്കും.പണിമുടക്കിനെതിരെ കെഎസ്ആർടിസിഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്.അഞ്ചാം തീയിതിക്ക് മുമ്പായി ശമ്പളം നൽകുമെന്നമുഖ്യമന്ത്രിയുടെ ഉറപ്പും ലംഘിക്കപ്പെട്ടതോടെയാണ്തൊഴിലാളി സംഘടനകൾ സമരത്തിലേക്ക് നീങ്ങിയത്.സി.ഐ.ടി.യുവും ഐ.എന്‍.ടിയുസിയും ചീഫ് ഓഫീസിന് മുന്നിൽ സംയുക്ത പ്രതിഷേധത്തിലാണ്.