യൂണിവേഴ്സിറ്റി കോളജ് മുൻ പ്രിൻസിപ്പലും ആയ പ്രഫ.എ.നബീസ ഉമ്മാളിന്റെ (91)
കബറടക്കം നടത്തി.
ആയിരങ്ങളുടെ സാന്നിധ്യത്തിൽ ഇന്നലെ വൈകിട്ട് 5നു
വാളിക്കോട് ജുമാ മസ്ജിദ് കബർസ്ഥാനിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു
കബറടക്കം.
ഇന്നലെ രാവിലെ 8 മണിയോടെ നെടുമങ്ങാട് പത്താംകല്ല് ഷാലിമാർ
ബംഗ്ലാവിലായിരുന്നു നബീസയുടെ വിയോഗം.
33 വർഷത്തെ അധ്യാപനത്തിനിടയിൽ കേരളത്തിലെ പത്തിലേറെ പ്രമുഖ കലാലയങ്ങളിൽ
അധ്യാപികയായിരുന്നു. 1986-ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ
പ്രിൻസിപ്പലായിരിക്കെയാണ് വിരമിച്ചത്. 1987ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ
കഴക്കൂട്ടത്ത് നിന്നും വിജയിച്ചിരുന്നു. 1995 മുതൽ 2000 വരെ നെടുമങ്ങാട്
നഗരസഭയുടെ ചെയർപഴ്സൻ ആയിരുന്നു. ഈ നഗരസഭയിൽ ആദ്യ വനിതാ ചെയർപഴ്സണും
നബീസയായിരുന്നു.
ജനകീയ ആസൂത്രണ പദ്ധതി നെടുമങ്ങാട് നഗരസഭയിൽ നടപ്പിലാക്കിയത് നബീസ
ഉമ്മാളിന്റെ ഭരണകാലത്ത് ആയിരുന്നു.മന്ത്രിമാരായ ജി.ആർ.അനിൽ, വി.ശിവൻകുട്ടി
എന്നിവർ വസതിയിൽ എത്തി അന്തിമോപചാരം അർപ്പിച്ചു. കൂടാതെ മുൻ മന്ത്രിമാരായ
കടകംപള്ളി സുരേന്ദ്രൻ, പി.കെ.ശ്രീമതി, ജെ. മേഴ്സിക്കുട്ടിയമ്മ എന്നിവരും
ടി.എൻ.സീമ, മുൻ എംഎൽഎമാരായ പാലോട് രവി, മാങ്കോട് രാധാകൃഷ്ണൻ, എം.എ.വാഹിദ്
എന്നിവർ അടക്കമുള്ളവരും വീട്ടിൽ എത്തി അന്തിമോപചാരം അർപ്പിച്ചു.
നഗരസഭയ്ക്ക് വേണ്ടി ചെയർപഴ്സൻ സി.എസ്.ശ്രീജ റീത്ത് സമർപ്പിച്ചു.