ബസ് സ്റ്റാന്‍ഡില്‍ ലഹരി തലയ്ക്കുപിടിച്ച്‌ സ്ത്രീയുടെ അഴിഞ്ഞാട്ടം; യാത്രക്കാര്‍ സഹികെട്ട് പിടിച്ചിരുത്തി വെള്ളം തലയിലൊഴിച്ചു

ആലുവ:ബസ് സ്റ്റാന്‍ഡില്‍ ലഹരി തലയ്ക്കുപിടിച്ച്‌ സ്ത്രീയുടെ പരാക്രമം. വികലാംഗയായ സ്ത്രീ യാത്രക്കാര്‍ക്കുനേരെ കുപ്പിവെള്ളം വലിച്ചെറിഞ്ഞും മറ്റും ബസ് സ്റ്റാന്‍ഡില്‍ പരിഭ്രാന്തി സൃഷ്ടിച്ചു.

 സംഭവം ആലുവ സ്വകാര്യ ബസ് സ്റ്റാന്‍ഡിലാണ് .ഒടുവില്‍ മറ്റു വഴിയില്ലാതെ സ്റ്റാന്‍ഡിലുണ്ടായിരുന്നവര്‍ സ്ത്രീയെ പിടിച്ചിരുത്തി വെള്ളം തലയിലൊഴിച്ചാണ് ലഹരിയുടെ കാഠിന്യം കുറച്ചത്. പിങ്ക് പൊലീസെത്തിയാണ് രംഗം ശാന്തമാക്കുകയുണ്ടായത് . പൊലീസ് അവര്‍ക്ക് വസ്ത്രവും വാങ്ങി നല്‍ക്കുകയുണ്ടായി.

 ഇവര്‍ തെരുവില്‍ ഭിക്ഷാടനം നടത്തിയാണ് കഴിയുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ലഹരി ഉപയോഗിച്ച്‌ ഭിക്ഷാടകര്‍ തമ്മില്‍ സംഘര്‍ഷങ്ങളും വഴിയാത്രക്കാരെ ഉപദ്രവിക്കുന്നതും പതിവാണെന്നും നാട്ടുകാര്‍ പറയുന്നു. സ്റ്റാന്‍ഡും പരിസരങ്ങളും കേന്ദ്രീകരിച്ച്‌ ലഹരി ഇടപാടുകള്‍ നടത്തുന്നവര്‍, ഭിക്ഷാടകരെ ലഹരി വില്‍പനക്കായി ഉപയോഗപ്പെടുത്തുന്നതായും പരാതിയുള്ളതായി പറയുന്നു.