*പള്ളിപ്പുറത്ത് ഓട്ടോറിക്ഷയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം ..*

 പള്ളിപ്പുറം ബിനോയ് മാർബിളിനു സമീപത്ത് കുറച്ചു മുൻപ് നടന്ന അപകടത്തിൽ ഓട്ടോ റിക്ഷയും കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിച്ചു.
 മെഡിക്കൽ കോളേജിൽ പ്രസവം കഴിഞ്ഞ് ഓട്ടോറിക്ഷയിൽതിരിച്ചു വരുമ്പോഴാണ് ഓട്ടോറിക്ഷയെ ഫാസ്റ്റ് പാസഞ്ചർബസ് ഇടിച്ചുതെറിപ്പിച്ചത്.
 കല്ലമ്പലത്തോ മണമ്പൂരോ ഉള്ളവരാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത് എന്ന് അറിയുന്നു. പ്രസവം കഴിഞ്ഞ സ്ത്രീയും 
 കുഞ്ഞും മൂത്ത കുട്ടിയും മാതാവും ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നു. പിഞ്ചുകുഞ്ഞ് റോഡിൽ തെറിച്ചു വീണു. പ്രസവിച്ച സ്ത്രീയും മൂത്ത കുട്ടിയും ഗുരുതരാവസ്ഥയിൽ ആണെന്നറിയുന്നു.
 
 എല്ലാവരെയും
മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
 രാത്രി 8:50 ആണ് സംഭവം