തിരുവനന്തപുരം ജില്ലയിലെ തീരദേശമേഖലയിലെ യുവാക്കൾക്കായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ആരവം കോസ്റ്റൽ ഗെയിംസിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 18നും 25നും ഇടയിൽ പ്രായമുള്ള യുവതീ യുവാക്കൾക്ക് പങ്കെടുക്കാം. കേന്ദ്രകായിക മന്ത്രാലയം, ജില്ലാ ഭരണകൂടം, ജില്ലാ സ്പോർട്സ് കൗൺസിൽ, സ്പോർട്സ് കേരള ഫെഡറേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. രജിസ്‌ട്രേഷൻ ഫോമുകൾ എല്ലാ മത്സ്യ ഭവനുകളിലും പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ ഓഫീസുകളിലും ലഭിക്കും. മെയ് 26 വരെയാണ് രജിസ്‌ട്രേഷൻ. ഫുട്ബോൾ, വോളിബോൾ, കബഡി, വടംവലി എന്നിങ്ങനെ നാല് ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഓരോ ഇനത്തിനും പുരുഷ വനിതാ ടീമുകൾ ഉണ്ടായിരിക്കും. സ്‌ക്രീനിംഗിന് ശേഷം മാത്രമായിരിക്കും ടീമുകളും തിയതിയും പ്രഖ്യാപിക്കുക.
#ഒരുമയോടെtvm #orumayodetvm