ഭാഷായിടം, വരയിടം, ഗണിതയിടം, കുഞ്ഞരങ്ങ്, ആട്ടവും പാട്ടും ഇടം, ശാസ്ത്രയിടം, അകം കളിയിടം, പുറം കളിയിടം, ഹരിതയിടം, പഞ്ചേന്ദ്രിയ ഇടം, കരകൗശലയിടം, നിർമാണയിടം എന്നിങ്ങനെ 13 ഇടങ്ങൾ വിദ്യാർത്ഥികളുടെ സമഗ്ര ഭൗതിക വളർച്ചയ്ക്ക് കരുത്തേകാൻ സ്‌കൂളിൽ ഒരുക്കിയിട്ടുണ്ട്. സ്‌കൂളിന്റെ മുൻവശത്തായി നിർമിച്ചിരിക്കുന്ന ഏറുമാടവും ചെറിയ കുളവും അതിനോട് ചേർന്ന കൃത്രിമ ഗുഹയും കുട്ടികൾക്ക് ഒരു പോലെ വിനോദവും വിജ്ഞാനവും നൽകുന്നവയാണ്. 10 ലക്ഷം രൂപ ചെലവിലാണ് പ്രീപ്രൈമറി നവീകരിച്ചിരിക്കുന്നത്.
സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം, മറ്റ് ജനപ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ എന്നിവരും പങ്കെടുത്തു. വർണ്ണ കൂടാരം പ്രീ പ്രൈമറിയുടെ നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളികളായ തൊഴിലാളികൾക്ക് എം.എൽ.എ മൊമെന്റോ നൽകി.