ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് മുങ്ങി നടന്ന കുറ്റവാളിയെ കാപ്പാ ചുമത്തി വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തു. വെഞ്ഞാറമൂട് കോട്ടകുന്നം ദിലീപ് ഭവനിൽ ദിലീപ് കുമാർ എന്ന ചന്തുവാണ് ( 43 ) അറസ്റ്റിലായത്. ഇയാൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷൻ സ്റ്റേഷനുകളിലും എക്സൈസ് കേസുകളിലും 45 ഓളം ക്രിമിനൽ കേസുകൾ നിലവിലുള്ളതായി പോലീസ് പറഞ്ഞു . മോഷണം, പിടിച്ചുപറി ,കൊലപാതകശ്രമം, കഞ്ചാവ് കടത്തൽ ഉൾപ്പെടെയുള്ള കേസുകളാണ് ഏറെയും . ഒന്നേ കാൽ കിലോ കഞ്ചാവും, കഞ്ചാവ് ഓയിലും ,നാടൻ തോക്കും ,ബോംബുകളും കൈവശം വച്ച കേസിൽ ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് ഒളിവിൽ കഴിഞ്ഞ് വരവേയാണ് ദിലീപിനെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ ആക്കിയത് . ജില്ലാ പോലീസ് മേധാവി ശില്പ, നർക്കോട്ടിക്ക് സെല്ല് ഡിവൈഎസ്പി രാസിത്ത് , ആറ്റിങ്ങൽ ഡി വൈ എസ്പി ജയകുമാർ എന്നിവരുടെ ,നിർദ്ദേശപ്രകാരം വെഞ്ഞാറമൂട് എസ് എച്ച് അനൂപ് കൃഷ്ണ, എസ് ഐ ഷാൻ ,ഫിറോസ്ഖാൻ, ബിജു, എ എസ് ഐ ബിജു കുമാർ, ദിലീപ്, സീനിയർ സി പി ഓ മാരായ അനൂപ് ,വിനീഷ് ,സുനിൽ എന്നിവർ അടങ്ങിയ സംഘമാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്.