ആറ്റിങ്ങൽ: ഈ വർഷത്തെ അധ്യാപക ശാക്തീകരണ പരിപാടിക്ക് ആറ്റിങ്ങലൽ ബോയ്സ് എച്ച്എസ്എസിൽ തുടക്കമായി.ആറ്റിങ്ങൽ ഉപജില്ലയിലെ ഹൈസ്കൂൾ വിഭാഗം അധ്യാപകർക്കുള്ള പരിശീലനം ആറ്റിങ്ങൽ എംഎൽഎ ഒ.എസ് അംബിക ഉദ്ഘാടനം ചെയ്തു.ആറ്റിങ്ങൽ നഗരസഭ വൈസ് ചെയർമാൻ ജി തുളസീധരൻപിള്ള അധ്യക്ഷത വഹിച്ച പരിപാടിയിൽ ബിപിസിയുടെ ചുമതലയുള്ള വി. സുഭാഷ് സ്വാഗതം ആശംസിച്ചു.സ്കൂൾ പ്രിൻസിപ്പാൾ അജിത,ഹെഡ്മാസ്റ്റർ അനിൽകുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കെ.ബിനു ചടങ്ങിൽ നന്ദിയും രേഖപ്പെടുത്തി.പ്രൈമറി വിഭാഗം അധ്യാപക പരിശീലനം നാളെ മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും.